ശ്രീനാഥ് ഭാസി – ഷൈൻ ടോം ചാക്കോ കൂട്ട്കെട്ട്; ചിത്രീകരണം പൂര്‍ത്തിയാക്കി ‘തേരി മേരി’

ശ്രീരംഗസുധയും അന്നാ രേഷ്‍മ രാജനുമാണ് ചിത്രത്തിലെ നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ബിബിൻ ബാലകൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്.

Advertisements

തേരി മേരി നിര്‍മിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയാണ്. തേരി മേരി എന്ന ചിത്രത്തിന്റെ തിരക്കഥയും ആരതി ഗായത്രി ദേവി ആണ്. യുവാക്കളുടെ കാഴ്‍ചപ്പാടുകള്‍ക്ക്  പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളും ആകാംക്ഷയുണ്ടാക്കുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാസംവിധാനം സാബുറാം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

പ്രധാനമായും വർക്കല, കോവളം, കന്യാകുമാരി തുടങ്ങിയവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ തേരി മേരി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വെങ്കിട്ട് സുനിലാണ് കോസ്റ്റ്യൂം ഡിസൈൻ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും വര്‍ക്കലയിലെ രണ്ട് ചെറുപ്പക്കാരായി വേഷമിടുന്ന ചിത്രമായ തേരി മേരിയുടെ ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, അഡിഷണൽ സ്ക്രിപ്റ്റ് അരുൺ കാരി മുട്ടം, പ്രൊഡക്ഷൻ മാനേജേഴ്‍സ് സജയൻ ഉദിയൻകുളങ്ങര സുജിത് വി എസ്, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട് എന്നിവരാണ്.

Hot Topics

Related Articles