ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇന്‍ഫോ, കമിന്‍സും ശ്രേയസും ഹെഡും അഭിഷേകുമില്ല; നായകനായി സഞ്ജു സാംസൺ 

ചെന്നൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടം നേടിയതിന് പിന്നാലെ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ. ഐപിഎല്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ നായകന്‍ ശ്രേയസ് അയ്യര്‍ക്കും ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സിനും ക്രിക് ഇന്‍ഫോ തെര‍ഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ ഇടമില്ല.

Advertisements

രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്‍റെ നായകനും വിക്കറ്റ് കീപ്പറുമായി ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്തത്. ഓപ്പണര്‍മാരായ ആര്‍സിബി താരം വിരാട് കോലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങുന്നത്.സീസണിലെ ആദ്യ 11 കളികളില്‍ 471 റണ്‍സടിച്ച സഞ്ജുവിന് അവസാന നാലു മത്സരങ്ങളില്‍ 60 റണ്‍സ് മാത്രമെ നേടാനായുള്ളുവെങ്കിലും 531 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജുവിന്‍റെ സഹതാരവും റണ്‍വേട്ടയില്‍ മൂന്നാമതുമായ റിയാന്‍ പരാഗ് ആണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. ലഖ്നൗവിനായി തകര്‍ത്തടിച്ച നിക്കോളാസ് പുരാന്‍ അഞ്ചാമത് എത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രൈസ്റ്റന്‍ സ്റ്റബ്സും കൊല്‍ക്കത്തയുടെ ആന്ദ്രെ റസലുമാണ് ഫിനിഷര്‍മാരായി ഇറങ്ങുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രീത് ബുമ്ര, രാജസ്ഥാന്‍ റോയല്‍സിന്‍റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി ക്രിക് ഇന്‍ഫോയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്.

Hot Topics

Related Articles