തിരുവനന്തപുരം കോവളത്ത് കഞ്ചാവ് വേട്ട. പിടികൂടിയത് കാറിന്റെ രഹസ്യ അറയില്‍ കൊണ്ടുവന്ന കഞ്ചാവ്. പ്രത്യേകം രഹസ്യ അറ നിർമ്മിച്ചായിരുന്നു കഞ്ചാവ് കടത്ത്. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയെ പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. സർക്കിള്‍ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ തുടർനടപടി സ്വീകരിച്ചു വരുന്നു.
Advertisements