തിരുവനന്തപുരം പൂജപ്പുരയില്‍ സഹോദരന്‍ സഹോദരിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് മദ്യ ലഹരിയിൽ

തിരുവനന്തപുരം : പൂജപ്പുരയില്‍ സഹോദരന്‍ സഹോദരിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ചട്ടമ്പി സ്വാമി റോഡ്, ഹൗസ് നമ്പര്‍ 19ല്‍ നിഷയാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സുരേഷ് കുമാറിനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ മാസം ഒൻപതിനായിരുന്നു സംഭവം. സ്ഥിരം മദ്യപിച്ചെത്തുന്ന സുരേഷ് കുമാര്‍ സഹോദരി നിഷയുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. എന്നാല്‍ ഒമ്പതിന് വൈകിട്ടുണ്ടായ തര്‍ക്കത്തിനിടയില്‍ സുരേഷ് ചുറ്റികയ്ക്ക് നിഷയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ തേടി.

Advertisements

മറ്റ് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിരുന്നു. വെള്ളിയാഴ്‌ച രാത്രിയാണ് നിഷയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടില്‍ രണ്ടുപേര്‍ മാത്രമാണ് താമസിക്കുന്നത്. മദ്യപിച്ചെത്തുന്ന സുരേഷ് വിഷാദ രോഗിയായ നിഷയുമായി തര്‍ക്കത്തിലേക്കും തുടര്‍ന്ന് കലഹത്തിലേക്ക് പോകുന്നത് സ്ഥിരമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

Hot Topics

Related Articles