മഴക്കെടുതിയില്‍ ആളുകള്‍ മരിക്കുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല; തദ്ദേശ മന്ത്രി വിദേശ വിനോദയാത്രയിലെന്ന് എം.എം ഹസ്സൻ

തിരുവനന്തപുരം : ബാർ കോഴ വിഷയത്തില്‍ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സൻ. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രക്ഷോഭം തുടങ്ങുമെന്നും എംഎം ഹസ്സൻ പറഞ്ഞു. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാർച്ച്‌ നടത്തും. ക്രൈം ബ്രാഞ്ച് അന്വേഷണമല്ല യുഡിഎഫ് ആവശ്യപ്പെട്ടതെന്നും എംഎം ഹസ്സൻ പറഞ്ഞു. ശശിതരൂരിൻ്റെ പിഎയില്‍ നിന്നും സ്വർണം പിടിച്ചതിനെ കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ ലീഗ് പ്രക്ഷോഭം തുടങ്ങിയതിനെ ഒട്ടപ്പെട്ടതായി കാണേണ്ട. യുഡിഎഫിൻ്റെ പൂർണ്ണ പിന്തുണയുണ്ട്. ഓരോ ഘടകകക്ഷികളും ഓരോ വിഷയത്തില്‍ സമരങ്ങള്‍ നടത്താറുണ്ട്. മലബാറിലെ പ്രമുഖകക്ഷി ലീഗ് ആയതിനാലാണ് അവർ തന്നെ മുന്നിട്ടിറങ്ങിയത്. മഴക്കാല പൂർവ്വ ശുചീകരണ മുന്നൊരുക്കങ്ങളില്‍ സർക്കാരിന് വലിയ പാളിച്ചയുണ്ടായി. മഴക്കെടുതിയില്‍ ആളുകള്‍ മരിക്കുമ്പോഴും സർക്കാർ കാര്യമായി ഇടപെടുന്നില്ല. ഏകോപനം നടത്തേണ്ട തദ്ദേശസ്വയം ഭരണമന്ത്രി വിദേശ വിനോദയാത്രയിലാണ്. കോവിഡ് കാലത്ത് എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഒളിച്ചോടുകയാണെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.