സിനിമ ഡെസ്ക് : നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.കൊമേഴ്സ്യല്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഒരു എന്റര്ടെയ്നര് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടി കമ്പനിയായിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ സിനിമയ്ക്കൊപ്പം തന്നെയാണ് വലിയൊരു ക്യാന്‍വാസില്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിയത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ഈ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ ആലോചിക്കാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.ചെറിയ ബജറ്റില്‍ ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടിക്കമ്ബനിയുടെ ആദ്യ പ്രൊജക്ട് ആയിരുന്നു. സിനിമ തിയറ്ററുകളിലും വിജയമായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.വലിയ ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുക്കുന്നത് എന്നും റിപ്പോർട്ട് ഉണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാന ചിത്രം.