മൂലവട്ടത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
മൂലവട്ടം : മൂലവട്ടം റെയിൽവേ മേൽപാലത്തിന് സമീപം അജ്ഞാതനെ ട്രെയിൻ തട്ടി. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ ജ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് ചുവട്ടിലായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിൽവേ ഗേറ്റ് ഭാഗം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഇദ്ദേഹം ട്രാക്കിന് അരികിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഇദേഹത്തിന് അനക്കമുണ്ടെന്ന് കണ്ടതോടെ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അഭയ ആംബുലൻസ് സർവീസിൽ നിന്നും, ആംബുലൻസ് എത്തുകയായിരുന്നു. ഈ ആംബുലൻസിലാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
50 വയസ്സോളം പ്രായം തോന്നുന്ന, ജീൻസും ഷർട്ടും ധരിച്ച ആളെയാണ് ട്രെയിൻ ഇടിച്ചത്. അപകടത്തിൽ കാൽ പാദം അറ്റ് പോയിട്ടുണ്ട്. നെഞ്ചിലും തലയ്ക്കും സാരമായി പരിക്കേറ്റിട്ടുമുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസ് ഇദ്ദേഹത്തിന്റെ പേഴ്സ് നാട്ടുകാരിൽ നിന്നും ഏറ്റുവാങ്ങി.