രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നം ചർച്ച ചെയ്യാൻ മോദിഭരണകൂടം തയ്യാറല്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആദ്യ ഘട്ടത്തില്‍ ഉള്ള ആവേശം ഇപ്പോള്‍ മോദിക്കില്ല. തോല്‍ക്കും എന്ന് ഉറപ്പായപ്പോഴാണ് മോദി തപസ് ചെയ്യാൻ കന്യാകുമാരിയില്‍ എത്തുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആർ എസ് എസിനെ നാണിപ്പിക്കുന്ന രീതിയില്‍ ആണ് മോദി വർഗീയത പറയുന്നത്. രാജ്യം ഭരിക്കുന്നത് അദിനിയും അംബാനിയും ആണ്. ബി ജെ പിക്ക് കോടിക്കണക്കിന് രൂപ ഇവർ നല്കി. തോല്‍ക്കും എന്നുറപ്പായപ്പോള്‍ കോണ്‍ഗ്രസിന് ചാക്കില്‍ പണം നല്കി എന്നാക്കി. ഏറ്റവും ചീപ്പായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആള് ദൈവം ആണ് എന്ന് പറഞ്ഞാണ് ഇപ്പോള്‍ മോദി നടക്കുന്നത്. ഇന്ത്യക്ക് ബദല്‍ തീർക്കുന്നത് കൊണ്ടാണ് കേരളത്തെ ബി ജെ പി നോട്ടമിട്ടത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരം നിരന്തരം ഉണ്ടാകും. അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകും.പ്രതിഷേധങ്ങളെ കാര്യമാക്കേണ്ടതില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശശി തരൂരിൻ്റെ സഹായി പിടിയിലായ സംഭവത്തിലും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സ്വർണ്ണം കടത്തുന്നത് ആരാണ് എന്ന് ഇപ്പൊള്‍ വ്യക്തമായില്ല. നമ്മുടെ കയ്യില്‍ നിന്ന് ഒരു തരി സ്വർണ്ണം പിടിച്ചെടുത്തിട്ടില്ല, അന്വേഷണം നടക്കട്ടെ, എല്ലാ വിവരങ്ങളും പുറത്ത് വരണം എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.