തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് മോദി ധ്യാനത്തിന് പോകും; പിണറായി പോകുന്നത് വിദേശത്തേക്കും : കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാൻ പോയതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യന്ത്രി പിണറായി വിജയൻ ദൈവവിശ്വാസി അല്ലാത്തതിനാല്‍ അദ്ദേഹം വിദേശത്തേക്കാവും ഒളിച്ചോടുകയെന്നും അദ്ദേഹം പരിഹസിച്ചു. വടകരയില്‍ ‘കാഫിർ’ പ്രചാരണം നടത്തിയവരെ കണ്ടെത്തുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തിയ എസ്.പി. ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു മുരളീധരൻ. ഹമാസ് വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ ടീച്ചർ അന്ന് കരുതിയില്ല, വടകരയില്‍ സ്ഥാനാർഥിയാവുമെന്ന്. അതിന്റെ വികാരം ഈ നിയോജക മണ്ഡലത്തിലും കേരളത്തിലും ഒക്കെ ഉണ്ടായിട്ടുണ്ട്. അത് തന്നെ വേട്ടയാടുന്നു എന്ന തോന്നലിലാണ്, എന്നാല്‍പ്പിന്നെ മറ്റെന്തെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കാം എന്ന് കരുതിയത്. ടീച്ചറുടെ തന്നെ ബുദ്ധിയില്‍ ഉദിച്ചതാണോ എന്ന് അറിയില്ല. ഏതായാലും ഏതോ ചില ജനാധിപത്യവിരുദ്ധർ ഇങ്ങനെ ചില പ്രവൃത്തി നടത്തി എം.എസ്.എഫുകാരന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചു.

Advertisements

അത് താനല്ല, നടപടി വേണമെന്ന് ആ വ്യക്തിതന്നെ പോലീസില്‍ പരാതിയും നല്‍കി. ഈ സാഹചര്യത്തില്‍ വർഗീയ പ്രചാരണത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഭാവിയില്‍ സമരം ശക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.
മേലിലെങ്കിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നേ പറയാനുള്ളൂ. നാലാം തീയതി കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും കേസ് കൊടുക്കും. പരാതിയില്‍ കേസ് കൃത്യമായി അന്വേഷിക്കാത്തതിന് പോലീസിനെയും പ്രതിചേർക്കും. കേസ് അന്വേഷിക്കാത്തതില്‍ അകത്ത് പോകുന്നത് പിണറായി വിജയൻ ആയിരിക്കും. എല്ലാ കാലവും പിണറായി വിജയൻ സംരക്ഷിക്കുമെന്ന് ആരും കരുതേണ്ട. രണ്ട് കൊല്ലം കഴിഞ്ഞാല്‍ പിണറായി വിജയൻ വല്ല അയർലണ്ടിലേക്കും പോകും. അതിന് ഇപ്പോള്‍ത്തന്നെ അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്. ഭാവിയില്‍ താമസിക്കാനുള്ള കേന്ദ്രങ്ങളെല്ലാം പിണറായി വിജയൻ ഇപ്പോള്‍ത്തന്നെ നോക്കിവെച്ചിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. സി.പി.എം. ജില്ലാ കമ്മറ്റി പറഞ്ഞത് 1200 വോട്ടിനെങ്കിലും ടീച്ചർ ജയിക്കും എന്നാണ്. അതുകൊണ്ട് ഷാഫി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഹ്ലാദ പ്രകടനം അധികം വേണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടിതന്നെ പറയാൻ കാരണം, അവർക്ക് ആഹ്ലാദ പ്രകടനം നടത്തേണ്ടിവരില്ല എന്ന് അറിയാവുന്നതുകൊണ്ടാണ്. ഇത്തവണ ആഹ്ലാദ പ്രകടനം വേണ്ടെന്ന് എല്‍.ഡി.എഫ്. പറയാൻ ശ്രമിച്ചപ്പോള്‍ ഏഴുമണിവരെയെങ്കിലും പ്രകടനം നടത്താൻ അനുമതി വേണം എന്നുപറഞ്ഞത് യു.ഡി.എഫ്. പ്രതിനിധികളാണെന്നും മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയില്‍ എത്തിയതിനെയും മുരളീധരൻ വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന് 100 ശതമാനവും ഉറപ്പായപ്പോഴാണ് മോദി ധ്യാനമിരിക്കാൻ പോയത്. അദ്ദേഹം എന്തിനാ ഇന്നേ ധ്യാനമിരിക്കാൻ പോയത്, മറ്റന്നാല്‍ കഴിഞ്ഞിട്ട്, തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോയാല്‍ മതിയാരുന്നില്ലേ. സ്വന്തം നിയോജക മണ്ഡലത്തില്‍നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മോദി ധ്യാനം ഇരിക്കുന്നത്. അതേസമയം, പിണറായി വിജയന് ദൈവവിശ്വാസം ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ധ്യാനമിരിക്കാൻ പറ്റില്ല. അതുകൊണ്ട് അദ്ദേഹം വല്ല വിദേശത്തേക്കുമായിരിക്കും പോകുക, കെ. മുരളീധരൻ പരിഹസിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.