കാഫിർ പ്രയോഗം നടന്നത് ടീച്ചറുടെ നേതൃത്വത്തിൽ; യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരൻ

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയില്‍ പ്രചരിച്ച കാഫിർ പ്രയോഗത്തില്‍ യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കുറ്റക്കാരെ കണ്ടെത്താൻ കോടതി ഇടപെടണമെന്ന് ആവശ്യപ്പെടുമെന്ന് കെ മുരളീധരൻ പറഞ്ഞു. വോട്ടെണ്ണലിന് ശേഷം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരത്ത് അടക്കം പൊലീസിനെ സമീപിക്കുന്നതിന് പകരം ഗുണ്ടകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. വടകര തെരഞ്ഞെടുപ്പില്‍ അനാവശ്യമായി ജാതിയും മതവും കുത്തി നിറച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി തന്നെ വർഗ്ഗീയത പറഞ്ഞു എന്നതാണ് ദുഃഖകരം. തലേദിവസം വരെ വടകരയില്‍ ചുറ്റിക്കറങ്ങി നടന്ന ടീച്ചർ ആളെ കൂട്ടാൻ ട്രെയിനില്‍ വന്നിറങ്ങി. എന്നിട്ടും ആളും ആരവവും ഉണ്ടായില്ല. കാഫിർ പ്രയോഗം ടീച്ചറുടെ നേതൃത്വത്തിലാണ് നടന്നത്.

Advertisements

ടീച്ചറുടെ ഹമാസ് വിരുദ്ധ പരാർശത്തില്‍ ആളുകള്‍ക്ക് എതിർപ്പ് ഉണ്ടായിരുന്നു. അത് മറികടക്കാനാണ് വ്യാജ പ്രചരണം നടത്തിയത്. കാഫിർ പ്രയോഗത്തില്‍ ശക്തമായ നടപടി ഉണ്ടാകണം. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടക്കും. ആഹ്ലാദ പ്രകടനം അധികം വേണ്ടെന്ന് മാർക്സിസ്റ്റ് പാർട്ടി പറയുന്നത് തോല്‍വി ഭയന്നാണ്. 60,000 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ടീച്ചർ ലക്ഷം വോട്ടിന് തോല്‍ക്കുമെന്നു ഭയന്നാണ് വ്യാജ പ്രചരണമെന്നും മുരളീധരൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.