തലശേരിയില്‍ കരയില്‍ നിന്ന് 6 കിലോമീറ്റർ അകലെ കടലില്‍ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു. രാത്രി 2 മണിയോടെയാണ് ബോട്ടില്‍ കുടുങ്ങിയ രണ്ട് പേരെ ഉള്‍പ്പടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. കടലില്‍ കുടുങ്ങിയ ബോട്ട് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കരക്കെത്തിച്ചത്. ബോട്ടിലുണ്ടായിരുന്ന 2 പേരെയും സുരക്ഷിതമായി കരക്കെത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വഴിയാണ് ബോട്ടിലുള്ള രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയില്‍ കടലില്‍ കുടുങ്ങിയത്. കോസ്റ്റല്‍ പോലീസും നാവിക സേനയും മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബോട്ട് കരക്കെത്തിക്കാനായത്. എൻജിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലില്‍ കുടുങ്ങാൻ കാരണം.