“പൃഥ്വിരാജിനൊപ്പം ചെയ്ത ഒന്നൊഴികെ മറ്റെല്ലാ ചിത്രങ്ങളും വലിയ ലാഭം നേടിത്തന്നു” ; ലിസ്റ്റിൻ സ്റ്റീഫൻ

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന ആളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഏറ്റവുമൊടുവില്‍ നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ വരെ നിരവധി ചിത്രങ്ങള്‍ ലിസ്റ്റിന്‍ നിര്‍മ്മിച്ചു. ഇക്കൂട്ടത്തില്‍ തമിഴ്, ഹിന്ദി ചിത്രങ്ങളും പെടും. എന്നാല്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ചിത്രം ഏതാണ്? പൃഥ്വിരാജിനൊപ്പം ചെയ്ത, ഒന്നൊഴികെ മറ്റെല്ലാ ചിത്രങ്ങളും തനിക്ക് വലിയ ലാഭം നേടിത്തന്ന ചിത്രങ്ങളായിരുന്നെന്ന് ലിസ്റ്റിന്‍ പറയുന്നു.

Advertisements

ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ പ്രതികരണം. “പൃഥ്വിരാജുമായി ചെയ്തിട്ടുള്ള എല്ലാ സിനിമകളും, വിമാനം ഒഴിച്ച്, വലിയ ലാഭം ആയിരുന്നു. ഉസ്താദ് ഹോട്ടല്‍ വലിയ ലാഭമാണ്, ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യു, ചാപ്പ കുരിശ്, കെട്ട്യോളാണ് എന്‍റെ മാലാഖ, ഗരുഡന്‍ ഈ സിനിമകളൊക്കെ വലിയ ലാഭമായിരുന്നു”, ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹന്‍കുമാര്‍ ഫാന്‍സ്, എന്താടാ സജി തുടങ്ങിയ ചിത്രങ്ങള്‍ ബ്രേക്ക് ഈവന്‍ എന്ന ഗണത്തില്‍ പെടുത്താമെന്നും ലിസ്റ്റിന്‍ പറയുന്നു. ഗരുഡനാണ് ലിസ്റ്റിന്‍ നിര്‍മ്മിച്ച് പുറത്തെത്തിയവയില്‍ അവസാനം വിജയിച്ച ചിത്രം. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ അരുണ്‍ വര്‍മ്മ ആയിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്‍റേതായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. അതേസമയം ലിസ്റ്റിന്‍റെ നിര്‍മ്മാണത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം കാര്യമായ പ്രേക്ഷകപ്രീതി നേടിയില്ല. ജന ഗണ മന സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി ഒരുക്കിയ ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി ആയിരുന്നു. 

Hot Topics

Related Articles