കൊറിയർ യുവാവിന്റെ വേഷത്തിലെത്തി അയല്‍വാസിയെ കൊള്ളയടിക്കാൻ ശ്രമം; മുൻ സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഡല്‍ഹി: കൊറിയർ നല്‍കാൻ വന്ന യുവാവിന്റെ വേഷത്തിലെത്തി അയല്‍വാസിയെ കൊള്ളയടിക്കാൻ ശ്രമം. പിന്നാലെ നാട്ടുകാർക്കൊപ്പം കൂടി പ്രതിക്കായി തെരച്ചില്‍ നടത്തി 38 കാരി. ഒടുവില്‍ സിസിടിവി പണി കൊടുത്തതോടെ പിടിയില്‍. ബുധനാഴ്ചയാണ് 38കാരിയായ മുൻ സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തെക്ക് പടിഞ്ഞാറൻ ഡല്‍ഹിയിലെ ചാവ്ല ഭാഗത്താണ് സംഭവം. 38 കാരിയായ രേഖയാണ് അറസ്റ്റിലായത്. ചാവ്ലയിലെ സോമേഷ് വിഹാറിലായിരുന്നു യുവതി താമസിച്ചിരുന്നത്. നേരത്തെ സിവില്‍ ഡിഫൻസില്‍ ജോലി ചെയ്തിരുന്ന യുവതി അടുത്തിടെയാണ് തൊഴില്‍ നഷ്ടമായത്. മെയ് 23നാണ് ഇവരുടെ അയല്‍വാസിയുടെ വീട്ടില്‍ മോഷണ ശ്രമം നടക്കുന്നത്. രാവിലെ 11.30ഓടെ കൊറിയറുമായി എത്തിയ യുവാവ് ഒപ്പിടാനായി വീട്ടുകാരിയോട് പേപ്പർ ആവശ്യപ്പെട്ടു. പേന എടുക്കാനായി അകത്തേക്ക് പോയ വീട്ടുകാരിയെ വീട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാവ് അടിച്ച്‌ വീഴ്ത്തി കളിത്തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു.

Advertisements

വീട്ടുകാരി നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. മുഖം തുണി ഉപയോഗിച്ച്‌ മറച്ചും തലയില്‍ ഹെല്‍മറ്റ് വച്ചുമാണ് അക്രമി എത്തിയതെന്നാണ് വീട്ടുകാരി പൊലീസിനോട് വിശദമാക്കിയത്. വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം അടുത്ത വീടിന് സമീപത്തെ സ്റ്റെയറില്‍ നിന്ന് വസ്ത്രം മാറിയെത്തിയ ശേഷം മോഷണ ശ്രമം നടന്ന വീട്ടിലെത്തി മറ്റ് അയല്‍വാസികള്‍ക്കൊപ്പം അക്രമിയെ തിരയാനും പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും മുന്നിലുണ്ടായിരുന്നു 38കാരി.എന്നാല്‍ ആക്രമിക്കപ്പെട്ട യുവതിയുടെ വീടിന് പരിസരത്തുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് 38കാരിയെ കുടുക്കിയത്. ഇവരുടെ വീട്ടില്‍ നടത്തിയ പൊലീസ് കളിത്തോക്ക്, ഗ്ലൌസ്, കയറ്, കൊറിയർ യുവാവിന്റേതായി ഉപയോഗിച്ച ബാഗ്, ഹെല്‍മറ്റ് എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles