തൃശ്ശൂർ : ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജില്ലയില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. വില്ല വനിതാ റസ്റ്റോറന്റ് ഈസ്റ്റ് ഫോർട്ട്, അറേബ്യൻ ലോഞ്ച് കിഴക്കുംപാട്ടുകര, ഗ്രില്‍ എൻ ചില് ഈസ്റ്റ് ഫോർട്ട്, ബിസ്മി കോഫി ഷോപ്പ് കൂട്ടുപാത ദേശമംഗലം, ചിക്ക്ബി ഫ്രൈഡ് ചിക്കൻ- വാഴക്കോട് മുള്ളൂർക്കര പഞ്ചായത്ത്, അടുക്കള റസ്റ്റോറന്റ് കുട്ടനല്ലൂർ എൻഎച്ച് 544, സതേണ്‍ പവിളിയൻ റെസ്റ്റോറന്റ് നടത്തറ എൻഎച്ച് 544 എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് നിർത്തിവയ്പ്പിച്ചത്. കൂടാതെ ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 25 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. നാല് സ്ക്വാഡുകളിലായി 22 പരിശോധനകളാണ് നടത്തിയത്.