തിരുവനന്തപുരം: തലസ്ഥാനത്ത് വിളപ്പില്‍ശാലയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി. ആകാശ് ഭവനില്‍ ശ്രീകണ്ഠനാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ ഇരട്ടകുളം പണംതറ പുത്തെൻ വീട്ടില്‍ ബിനു എന്ന ‘തത്ത ബിനു’ (45)വിനെ ആണ് വിലപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വള്ളൂർ ഇരട്ടകുളത്തിനു സമീപത്ത് വച്ച് ഇന്നലെ രാത്രി 8.30ന് ആണ് ആക്രമണം നടന്നത്.
ശ്രീകണ്ഠനെ പ്രതി ബിനു വെട്ടുകത്തി ഉപയോഗിച്ച് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട ബിനുവിനെ വിളപ്പില്‍ശാല പൊലീസ് ഇൻസ്‌പെക്ടർ രാജേഷിന്‍റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. ബിനു എട്ടോളം കേസിസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ആഴ്ച മുമ്ബ് ആണ് ഇയാള്‍ മോഷണ കുറ്റത്തിന് ജയിലില്‍ നിന്നും ഇറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.