ടാറ്റാ നഗർ എറണാകുളം എക്സ്പ്രസിൽ കടത്തിക്കൊണ്ട് വന്നത് 35 കിലോ കഞ്ചാവ്; കായംകുളം സ്വദേശി അറസ്റ്റിൽ

പാലക്കാട് : ട്രെയിനില്‍ കടത്തിയ 35 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കായംകുളം സ്വദേശി അജിത്താണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ അറസ്റ്റിലായത്. ആന്ധ്രയില്‍ നിന്നും ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനില്‍ കടത്തിക്കൊണ്ട് വരികയായിരുന്നു കഞ്ചാവ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, പാലക്കാട് ആർപിഎഫ്, പാലക്കാട് എക്സൈസ് ടീം എന്നിവരുടെ സംഘമാണ് യുവാവിനെ പിടികൂടിയത്.

Advertisements

Hot Topics

Related Articles