വിദ്യാർത്ഥികളുടെ കൺസഷൻ ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളുടെ login create ചെയ്ത പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ SCHOOL / COLLEGE LOGIN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള LOGIN ID (ലിസ്റ്റിൽ ഉള്ള സ്കൂളിന്റെ ഈമെയിൽ വിലാസം ) ഉപയോഗിക്കേണ്ടതും, Forgot Password മുഖേന പാസ്സ്വേർഡ് RESET ചെയ്ത് സ്കൂളിന്റെ ഇമെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണ്.
ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും, കോളേജുകളും (സർക്കാർ സ്കൂൾ കോളേജുകൾ ഉൾപ്പെടെ), മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും SCHOOL REGISTRATION / COLLEGE REGISTRATION ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്ആർടിസി യുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി SMS /E- MAIL മുഖേന അറിയിപ്പ് ലഭിച്ചതിനു ശേഷം ഖണ്ഡിക 3-ൽ സൂചിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് LOGIN (സ്ഥാപനത്തിന്റെ ഈമെയിൽ വിലാസം) ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും [email protected] എന്ന ഇ – മെയിലിൽ ബന്ധപെടുക.