തിരുവനന്തപുരം: സിഎംആർഎല്ലില്‍ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്ബനീസ്(ROC). അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്‍ ഹർജിയിലാണ് മറുപടി. ദില്ലി ഹൈക്കോടതിയില്‍ നല്കിയ കേസ് സ്റ്റാറ്റസ് റിപ്പോർട്ട് പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സിഎംആർഎല്ലില്‍ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകള്‍ കാണിച്ച് ചെലവുകള്‍ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതല്‍ 2019 വരെയുള്ള കണക്കാണിത്. ക്രമക്കേടിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്ബനീസ് മറുപടി നല്കി.
Advertisements