കനത്ത മഴയിൽ മണ്ണ് ഒലിച്ചെത്തിയത് വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് ; കോട്ടയം മെഡിക്കൽ കോളേജിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു.

ഗാന്ധിനഗർ : മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൻ്റെ മുൻവശം പുതിയയകെട്ടിടം നിർമ്മിക്കുന്നതിനായി നീക്കം ചെയ്ത മണൽ ശക്തമായ മഴയെത്തുടർന്ന് എതിർ വശത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെ അകത്തേക്ക് പ്രവേശിച്ചതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടച്ചു. മണ്ണ് ഒലിച്ച് കടകളുടെ മുന്നിലേക്ക് എത്തിയതിനാൽ വ്യാപാരം നടത്തുവാൻ കഴിയാതെ സ്ഥാപനങ്ങൾ അടക്കുകയായിരുന്നു. മെഡിക്കൽ കോളജ് കുരിശ് പള്ളി ജംഗ്ഷനിലെ സ്ഥാപനങ്ങളാണ് അടച്ചത്.മണ്ണും ചെളിയും മൂലം വ്യാപാര സ്ഥാപനങ്ങൾ തുറക്കുവാൻ കഴിയാത്തതിനാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഗാന്ധിനഗർ യൂണിറ്റ് പ്രസിഡൻ്റ് പി ജെ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി റ്റി സി തോമസ് തെക്കേടം എന്നിവർ ചേർന്ന് കോളജ് അധികൃതർക്ക് പരാതി നൽകി. 

Advertisements

Hot Topics

Related Articles