പതിനഞ്ചാം തവണയും എതിരില്ലാതെ റയൽ മാഡ്രിഡ്; ചാമ്പ്യൻസ് ലീഗിന് റിയൽ അവകാശി 

വെംബ്ലി: യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ കീഴടക്കി റയൽ 15-ാം ചാമ്പ്യൻസ് ലീ​ഗ് സ്വന്തമാക്കി. ആദ്യമിനിറ്റുകൾ മുതൽ കളം നിറഞ്ഞ ഡോർട്ട്മുണ്ടിന്റെ മഞ്ഞപ്പടയാളികൾക്ക് പോരാട്ടം വിജയിക്കാൻ ഒരൽപ്പം ഭാ​ഗ്യം കൂടി വേണമായിരുന്നു. രണ്ടാം പകുതിയിൽ ഡാനി കാര്‍വഹാലിന്റെയും വിനീഷ്യസ് ജൂനിയറിന്റെയും ​ഗോളുകളിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി.

Advertisements

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡോര്‍ട്ട്മുണ്ട് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പലതവണ ​ഗോളടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിർഭാ​ഗ്യം തിരിച്ചടിയായി. ഇരുടീമുകളുടെയും ​ഗോൾ നേട്ടമില്ലാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ റയൽ ആക്രമണം ശക്തമാക്കി. ഒടുവിൽ 74-ാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷമെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്ക് തകർപ്പൻ ഒരു ഹെഡറിലൂടെ ഡാനി കാര്‍വഹാല്‍ വലകുലുക്കി. പിന്നെ റയൽ നിര ആക്രമണം ശക്തിപ്പെടുത്തിയതോടെ ഡോർട്ട്മുണ്ടിന് തിരിച്ചുവരവ് സാധ്യമല്ലാതായി. 83-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയര്‍ കൂടി ഗോൾ നേടിയതോടെ റയൽ ജയമുറപ്പിച്ചു. അവസാനനിമിഷം ഡോര്‍ട്ട്മുണ്ട് ഒരു ഗോൾ മടക്കിയെങ്കിലും ഓഫ്സൈഡ് നിയമത്തിൽ കുരുങ്ങി. പിന്നാലെ വെംബ്ലിയിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ യൂറോപ്പിന്റെ രാജാക്കന്മാരായി റയൽ മാഡ്രിഡ് വാണു.

Hot Topics

Related Articles