കാനഡയിൽ അമേരിക്കൻ അധിനിവേശം ! ട്വൻ്റി 20 ലോകകപ്പിലെ ആദ്യ ജയവുമായി ആതിഥേയർ : അമേരിക്കൻ ലോകകപ്പിന് ആവേശം തുടക്കം

ഡള്ളസ് : ലോകകപ്പ് ക്രിക്കറ്റ് കളിക്കാൻ ആദ്യമായി ഇറങ്ങിയ അമേരിക്കയ്ക്ക് ആദ്യവിജയം. ആതിഥേയരായ അമേരിക്ക ഏഴ് വിക്കറ്റിനാണ് പ്രഥമ ലോകകപ്പ് കളിക്കാൻ എത്തിയ കാനഡയെ തകർത്തുവിട്ടത്. നാൽപ്പത് ബോളിൽ 10 സിക്സും നാല് ഫോറും പറത്തി 94 റൺ എടുത്ത ആരോൺ ജോൺസ് നടത്തിയ കടന്നാക്രമണം ആണ് അമേരിക്കയ്ക്ക് വിജയത്തിന് വഴി വെട്ടിയത്. ടോസ് നേടിയ അമേരിക്ക ഫീൽഡിങ്ങ് തിരഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കാനഡയ്ക്ക് ഓപ്പണർമാരായ ആരോൺ ജോൺസണും (23), നവനീത് ധനിവാളും (61) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആരോൺ പുറത്തായതിന് പിന്നാലെ എത്തിയ പരഗത്ത് സിങ് (5) വേഗം പുറത്തായി. എന്നാൽ , പിന്നാലെ എത്തിയ നിക്കോളാസ് കിർട്ടനും (51) , ശ്രേയസ് മോവ (32) യും കാനഡയ്ക്ക് മികച്ച സംഭാവന നൽകി. ദിൽ പ്രീത് സിങ് (11) റണ്ണൗട്ടായി. 

Advertisements

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യു എസ് എയ്ക്ക് തുടക്കം മോശമായിരുന്നു. റണ്ണെടുക്കും മുൻപ് ഓപ്പണർ സ്റ്റീവൻ ടെയ്ലറെ അമേരിക്കയ്ക്ക് നഷ്ടമായി. 42 ൽ മൊണാക് പട്ടേലിനെയും (16) നഷ്ടമായതോടെ അമേരിക്ക പ്രതിരോധത്തിലാകും എന്ന് കരുതിയവരെ ഞെട്ടിച്ച് വമ്പൻ തിരിച്ച് വരവാണ് നടത്തിയത്. ആരോൺ ജോൺസിനൊപ്പം ആൻഡ്രി ഗോവ്സ് കൂടി ചേർന്നതോടെ അതിവേഗം അമേരിക്ക കുതിച്ചു. 173 ൽ ഗോവ്സ് വീണെങ്കിലും 17 ആം ഓവറിൽ രണ്ട് സിക്സും ഫോറും പറത്തി ആരോൺ ജോൺസ് കളി അമേരിക്കയിലെത്തിച്ചു. ലോകകപ്പിലെ അമേരിക്കയുടെ ആദ്യ വിജയമാണ് ഇത്. 

Hot Topics

Related Articles