തിരുവനന്തപുരം : കേരളത്തിൽ കോവിഡ്, ഓമിക്രോൺ വ്യാപന സാഹചര്യത്തിൽ പൊന്മുടിയിൽ ജനുവരി 18 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ.
ഓൺലൈൻ ബുക്കിംഗ് ചെയ്തവർക്ക് തുക തിരികെ നല്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന നിയന്ത്രണം അഗസ്ത്യാർകൂടം ട്രക്കിംഗിനും ഏർപ്പെടുത്തി. നാളെ മുതൽ അടുത്ത മാസം 26 വരെയാണ് നിയന്ത്രണം. 02.2022 വരെ ഓണ്ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാൻസൽ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ ദിവസത്തെയും ഓണ്ലൈൻ ബുക്കിംഗ് ചെയ്തവർക്ക് തുക തിരികെ നല്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈൻ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പുതുതായി ഓൺലൈൻ ബുക്കിംഗ് തുടങ്ങുന്ന തിയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.