കോട്ടയത്തിന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ പുലി ! പുലി ചാടിയത് പത്തനംതിട്ട അങ്ങമുഴിയിൽ വച്ച്

സീതത്തോട് : ആങ്ങമൂഴി – കോട്ടയം കെഎസ്ആർടിസി ബസിന് മുന്നിൽ പുലി ചാടി. പത്തനംതിട്ടയിൽ പടയണിപ്പാറയ്ക്ക് സമീപം ആങ്ങമൂഴി – കോട്ടയം റൂട്ടിൽ സർവീസ് നടത്തിയ ബസിന് മുന്നിലാണ് പുലി കുറുകെ ചാടിയത്. തിങ്കളാഴ്ച പുലർച്ചെ 5.15 നായിരുന്നു സംഭവം.

Advertisements

കെഎസ്ആർടിസി ബസിന് മുന്നിലൂടെ പടയണിപ്പാറയിലെ തേക്ക് പ്ലാന്റേഷനിലൂടെ പുലി ഓടി മറയുന്നത് കണ്ടതായി ബസിലെ ഡ്രൈവറായ ഷാജഹാൻ പറയുന്നു. ജീവനക്കാർ അടക്കം നാല് പേരാണ് സംഭവ സമയം ബസിൽ ഉണ്ടായിരുന്നത്. പ്ലാന്റേഷന് സമീപം ജനവാസ മേഖലയാണ്. കഴിഞ്ഞ ആഴ്ച്ച പച്ചക്കാനത്തിന് സമീപം കുമളി ഡിപ്പോയിൽ നിന്നുള്ള ഗവി ബസിന് മുന്നിൽ കടുവ കുറുകെ ചാടിയിരുന്നു.

Hot Topics

Related Articles