പ്രായ പൂർത്തിയാക്കാത്ത രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; 51കാരൻ പിടിയിൽ 

താമരശ്ശേരി: പത്തു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഈങ്ങാപ്പുഴ എലോക്കര നാലകത്ത് അഷ്റഫിനെയാണ് (51) പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു പീഡനം സംബന്ധിച്ച പരാതി പൊലീസിന് ലഭിച്ചത്. കുട്ടികള്‍ പീഡന വിവരം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles