പാലായെ ഐസ്ക്രീം രുചി അറിയിച്ച ദമ്പതിമാരുടെ സംസ്കാരം നാളെ : തേങ്ങലോടെ വിട നൽകാൻ ഒരുങ്ങി നാട് 

പാലാ : തൃപ്തിയിലെ ഐസ് ക്രീം പാർലറിലൂടെ പ്രശസ്തനായ കുഞ്ഞൂട്ടി ചേട്ടനും പ്രിയതമ എത്സമ്മയും മണിക്കൂറുകളുടെ വിത്യാസത്തിൽ ഈ ലോകത്തു നിന്ന് വിടവാങ്ങി. ജീവിതകാലം മുഴുവൻ ഒരുമിച്ചായിരുന്ന ദമ്പതികൾ മരണത്തിലും ഒരുമിച്ചപ്പോൾ നാട്ടുകാർക്കും ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും തീരാവേദനയായി. പാലാക്കാരെ ആദ്യമായാ ഐസ് ക്രീമിൻ്റെയും, പുഡിങ്ങും, ഫ്രൂട്ട് സലാസിൻ്റെയും രുചി അറിയിച്ച പാലാ തൃപ്തി ഐസ്ക്രീം പ്രശസ്തമാണ്. ഇവിടുത്തെ രുചി നുണയാത്തവർ പാലായിൽ ചുരുങ്ങും. പാലാ ജൂബിലി പെരുന്നാൾ പോലെ തൃപ്തിയിലെ ഐസ് ക്രീമും പാലാക്കാർക്ക് ആഘോഷമാണ്. 

Advertisements

പാലിക്കാർക്ക് ഐസ് ക്രീമിൻ്റെ മധുരം പകർന്ന കഞ്ഞേപ്പു കട്ടി ചേട്ടൻ മരണത്തിലും വേദനയുടെ മധുരമാണ് പകർന്നത്. എൽസമ്മയെ തനിച്ച് യാത്രയാക്കാൻ കുഞ്ഞേപ്പു കുട്ടി ചേട്ടന് മനസുവന്നില്ല. ഭാര്യ മരിച്ചു മണികൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. വ്യാഴാഴ്ച്‌ച വൈകിട്ടായിരുന്നു എൽസമ്മ ജോസഫിന്റെ (77) നിര്യാണം. ശനിയാഴ്ച രാവിലെ ഭർത്താവ് ടി.ജെ. ജോസഫും (84, കുഞ്ഞേപ്പ് കുട്ടി) യാത്രയായി. ഭാര്യയുടെ സംസാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇന്ന് ടി.ജെ ജോസഫും (കുഞ്ഞേപ്പ് കുട്ടി ) മരിച്ചത്. പള്ളിയിലും സൗഹൃദയോഗങ്ങളിലുമെല്ലാം ഒരുമിച്ച് കണ്ടിരുന്ന ഇരുവരുടെയും വിയോഗം നാടിനെയും ദുഖത്തിലാഴ്ത്തി. ഇരുവരുടെയും  സംസ്കാരം ജൂൺ മൂന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പാലാ സെൻറ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. മക്കൾ: റെജി ജോയി (യുഎസ്എ), റെജു ജോസഫ് , സിസ്റ്റർ. റെനി ജോസഫ് (ഹൈദരാബാദ് ഈസ്റ്റ്, ടർമൂർ), രശ്മി റ്റോണി. മരുമക്കൾ: ജോയി ജോസഫ് പഴേട്ട് (ഭരണങ്ങാനം, യു എസ് എ), ജോസ്സി റെജു തെങ്ങുംപള്ളിൽ കുറുപ്പന്തറ (ഹൗസിംഗ് ബോർഡ് കോട്ടയം), റ്റോണി ആഗസ്റ്റിൻ വലിയവീട്ടിൽ (അരുവിത്തുറ).

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.