ന്യൂയോർക്ക് : ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബാറ്റർമാർ കളി മറന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ശ്രീലങ്കയ്ക്ക് കനത്ത തോൽവി. 19 ഓവറിൽ 77 റണ്ണിന് എല്ലാവരും പുറത്തായ ശ്രീലങ്കയുടെ സ്കോർ , 16.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടമാക്കി മറികടന്നു. ബൗളർമാരെ അകമഴിഞ് പിൻതുണയ്ക്കുന്ന , ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ കഷ്ടപ്പെട്ടാണ് ദക്ഷിണാഫ്രിക്കയും വിജയം നേടിയത്. ശ്രീലങ്കൻ നിരയിൽ റൺ എടുത്ത കുശാൽ മെൻഡിസ് ആണ് ടോപ്പ് സ്കോറർ. നാല് പേർ പൂജ്യത്തിന് പുറത്തായ ലങ്കൻ നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. നാല് ഓവറിൽ ഏഴ് റൺ മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നോട്രിഡ്ജ് ആണ് ലങ്കൻ നിരയെ തകർത്തത്. റബാൻഡയും , മഹാരാജും രണ്ട് വിക്കറ്റ് വീതവും ബാർട്ട്മാൻ ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിക്കോക്ക് (20) , മാക്രം (12) , സ്റ്റബ്സ് (13) , ക്ലാസൻ (19) , മില്ലർ (6) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.