ഫിഫ ദി ബെസ്റ്റ് പ്ലയര്‍ ; റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ; നേട്ടം തുടർച്ചയായ രണ്ടാം വർഷം

സൂറിച്ച്‌: ഫിഫയുടെ 2021ലെ ഏറ്റവും മികച്ച കളിക്കാരനായി ബയേണിന്റെ പോളണ്ട് താരം രോബര്‍ട്ടോ ലെവന്‍ഡോസ്‌കിയെ തെരഞ്ഞെടുത്തു. ലയണല്‍ മെസിയേയും സലയേയും പിന്നിലാക്കിയാണ് തുടരെ രണ്ടാം വര്‍ഷം ലെവന്‍ഡോസ്‌കിയുടെ നേട്ടം.

Advertisements

രണ്ട് വട്ടം ഫിഫ ദി ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന നേട്ടത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പവും ലെവന്‍ഡോസ്‌കി എത്തി. സ്പാനിഷ് താരം അലക്‌സിയ പ്യുട്ടെയസാണ് ഫിഫയുടെ മികച്ച വനിതാ താരം. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്റിയാണ് മികച്ച ഗോള്‍ കീപ്പര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറിക് ലമേലയാണ് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സ്വന്തമാക്കിയത്. ആഴ്‌സണലിന് എതിരെയായിരുന്നു ടോട്ടനം താരത്തിന്റെ റബോണ ഗോള്‍.
ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച തോമസ് തുഷേലാണ് മികച്ച പരിശീലകന്‍. ചെല്‍സിയുടെ വനിതാ ടീം കോച്ചായ എമ്മ ഹയേസയാണ് മികച്ച വനിതാ പരിശീലക.

Hot Topics

Related Articles