മനുഷ്യ ഹൃദയങ്ങളിൽ വെറുപ്പുകൊണ്ടു മതിൽ പണിയുന്നവർക്കെതിരെ സ്‌നേഹംകൊണ്ട് പ്രതിരോധം തീർക്കണം: മാനവ സൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി സിഎസ്‌ഐ ബിഷപ്പ് താഴത്തങ്ങാടി പള്ളിയിലെത്തി

കോട്ടയം: മനുഷ്യഹൃദയങ്ങൾക്കിടയിൽ വെറുപ്പു കൊണ്ടു മതിലു പണിയാൻ ശ്രമിക്കുന്നവർക്കെതിരെ സ്‌നേഹംകൊണ്ട് പ്രതിരോധം തീർക്കണമെന്ന് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. താഴത്തങ്ങാടി മുസ്ലിം പള്ളി സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. എല്ലാത്തരം ഭീകരതകളും ചെറുത്തുതോൽപ്പിക്കപ്പെടേണ്ടതുണ്ട് എന്നും ഒരു മതവും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ഭീകരതയ്ക്ക് മതമില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisements

താഴത്തങ്ങാടി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനിയും പ്രസിഡന്റ് ഹാജി കെ കെ മുഹമ്മദ് സാലിയുടെയും നേതൃത്വത്തിൽ മസ്ജിദ് ഭാരവാഹികളും ജീവനക്കാരും ചേർന്ന് ബിഷപ്പിനെ സ്വീകരിച്ചു.
ഈ സന്ദർശനം ഒരു ചരിത്രമുഹൂർത്തമാണെന്നും ബിഷപ്പായി അവരോധിതനായ ഒന്നാം വാർഷിക ദിനം തന്നെ താഴത്തങ്ങാടി പള്ളി സന്ദർശിക്കാൻ ബിഷപ്പ് തിരഞ്ഞെടുത്തത് വലിയ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത് എന്നും ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി പറഞ്ഞു. രണ്ടുപേരും ചേർന്ന് സൗഹൃദത്തിന്റെ തേന്മാവ് നട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് ആരോപണ വിവാദ സമയത്ത് ഒരുമിച്ചു പത്രസമ്മേളനം വിളിച്ചു കേരളത്തിന് നൽകിയ സൗഹാർദ സന്ദേശം കേരളത്തിൽ നിലനിർത്താനാവശ്യമായ ഇടപെടലുകൾ ഇനിയും നടത്തുമെന്നും രണ്ടുപേരും അറിയിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ.കെ മുഹമ്മദ് സാലി, ഇമാം സദക്കത്തുള്ള അദനി, ഇമാം ജുബൈർ അദനി, ഫാദർ ജെറി, അൻവർ പാഴൂർ,നൂറുദ്ദീൻ മേത്തർ, നവാസ്, അഫ്‌സൽ റഹ്മാൻ, സാലി ചക്രപുര, എം.എം അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles