ബിഗ് ബോസില്‍ ലഭിക്കുന്ന അവസരം മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ നിരവധി സാധ്യതകളാണ് തുറക്കാറ്. സിനിമ എന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്നവരെ സംബന്ധിച്ച് വലിയ സാധ്യതയാണ് ബിഗ് ബോസ് ഒരുക്കുക. ചലച്ചിത്ര പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടും എന്നതുതന്നെ അതില്‍ പ്രധാനം. ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ ടൈറ്റില്‍ വിജയിയായ സാബുമോന് അവസരം പ്രഖ്യാപിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫിനാലെ വേദിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വേദിയില്‍ ഒരു ഫിലിം ഓഡിഷന്‍ തന്നെ നടക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരുമാണ് മത്സരാര്‍ഥികള്‍ക്ക് ഓഡിഷന്‍ നടത്താനായി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്.
ഒരു ടാസ്ക് എന്ന നിലയില്‍ ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം അഭിനയ പ്രകടനങ്ങള്‍ നടത്തുന്ന മത്സരാര്‍ഥികളെയും അവരെ അമ്ബരപ്പിച്ചുകൊണ്ട് അവിടേയ്ക്ക് എത്തുന്ന ജീത്തു ജോസഫിനെയും ആന്‍റണി പെരുമ്ബാവൂരിനെയും പ്രൊമോയില്‍ കാണാം. അഭിനയപ്രതിഭ തെളിയിക്കാനുള്ള നിരവധി അവസരങ്ങള്‍ ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്ക് ലഭിക്കാറുണ്ട്. ടാസ്കുകളിലൂടെയാണ് അത്. ഏറ്റവുമൊടുവില്‍ നടന്ന പരകായപ്രവേശം എന്ന ടാസ്കിലും ഇതിനുള്ള അവസരം ഉണ്ടായിരുന്നു. സഹമത്സരാര്‍ഥികളില്‍ ഒരാളായി ഉടനീളം പെരുമാറാനുള്ള അവസരം മത്സരാര്‍ഥികള്‍ക്ക് ലഭിച്ച ടാസ്കില്‍ പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ചത് അര്‍ജുന്‍ ആയിരുന്നു. അതേസമയം ബിഗ് ബോസ് ഓഡിഷന്‍ എത്തരത്തില്‍ ആയിരിക്കുമെന്നും ആര്‍ക്കൊക്കെ സിനിമയില്‍ അവസരം ലഭിക്കുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. എട്ട് മത്സരാര്‍ഥികളാണ് ഷോയില്‍ നിലവില്‍ അവശേഷിക്കുന്നത്. ഈ വാരാന്ത്യത്തില്‍ ആരൊക്കെ എവിക്റ്റ് ആവും എന്നതും പ്രേക്ഷകരിലെ കൗതുകകരമായ കാത്തിരിപ്പ് ആണ്.