പുതുപ്പള്ളി ശ്രീ നാരായണ സെൻട്രൽ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും നടന്നു 

പുതുപള്ളി : പുതുപ്പള്ളി ശ്രീ നാരായണ സെൻട്രൽ സ്കൂളിന്റെ പ്രവേശനോത്സവവും പരിസ്ഥിതി ദിനാഘോഷവും സ്കൂൾ ചെയർമാൻ  ഗിരീഷ് കോനാട്ടിന്റെ അധ്യക്ഷതയിൽ നടത്തി. ശ്രീനാരായണ ട്രസ്റ്റ് വൈസ് ചെയർമാൻ റ്റി.ഡി. രമേശൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കോട്ടയം എക്സൈസ് വിമുക്തി മിഷൻ കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ  പൂർവ്വ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി പരിസ്ഥിതി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അസ്ലീം വി പണിക്കർ, പ്രിൻസിപ്പൽ ജയലക്ഷ്മി പി.എം, അഡ്മിനിസ്ട്രേറ്റർ സാജൻ എൻ. എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Advertisements

Hot Topics

Related Articles