‘കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് നേരത്തെയും കയ്യേറ്റത്തിന് ശ്രമിച്ചു’; വനംവകുപ്പ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട : പത്തനംതിട്ട അടവിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് മുമ്ബും കയ്യേറ്റത്തിന് ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. വനത്തില്‍ മാലിന്യം തള്ളിയത് അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു കയ്യേറ്റ ശ്രമം ഉണ്ടായത്. തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പ്രസാദാണ് കയ്യേറ്റത്തിന് ശ്രമിച്ചത്.

Advertisements

ബാർബർ ഷോപ്പിലെ മുടി ചാക്കില്‍ കെട്ടി വനത്തില്‍ തള്ളുകയും ഈ മുടി ആനകള്‍ തിന്നുന്ന ഗുരുതര സാഹചര്യം ഉണ്ടായതോടെയുമാണ് പരിശോധനയ്ക്ക് എത്തിയത്. ഈ സമയത്താണ് പ്രവീണ്‍ പ്രസാദ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റത്തിന് ശ്രമം നടത്തിയത്. അടി കൊടുത്തിട്ടുമുണ്ട്, ജയിലില്‍ കിടന്നിട്ടും ഉണ്ടെന്ന് പ്രവീണ്‍ പ്രസാദ് പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് വനഭൂമിയില്‍ അനധികൃതമായി കെട്ടിയ കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് പ്രവീണ്‍ ഭീഷണി മുഴക്കിയത്.

Hot Topics

Related Articles