മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്; ചിത്രം എത്തുക ഈ പ്ലാറ്റ്ഫോമിൽ

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഒടിടിയിലേക്ക്. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്.

Advertisements

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈയില്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. ജനഗണമനയുടെ തിരക്കഥയും ഷാരിസ് മുഹമ്മദിന്‍റേത് ആയിരുന്നു. സുദീപ് ഇളമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്.

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, മ്യൂസിക് ജേക്സ് ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ.

സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ- ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബൈ), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്.

Hot Topics

Related Articles