ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജൂൺ 12 ന്

കോട്ടയം: ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി  ജൂൺ 12 മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബുധൻ (ജൂൺ 12) രാവിലെ 11.30 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ കോട്ടയം ജില്ലാ കളക്ടർ  വി. വിഗ്നേശ്വരി  നിർവഹിക്കും. പ്രസ്തുത പരിപാടികൾക്ക് മുന്നോടിയായി  കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.

Advertisements

Hot Topics

Related Articles