സംസ്ഥാന പട്ടികവർഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷനിലെ കുടുംബങ്ങളിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മെമൻ്റോ നൽകി ആദരിച്ചു

സംസ്ഥാന പട്ടികവർഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷനിലെ കുടുംബങ്ങളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ 36 വിദ്യാർത്ഥികളെ മെമൻ്റോ നൽകി ആദരിച്ചു.പുഞ്ചവയൽ സരസ്വതീ ദേവി ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ്  സഞ്ചാര സാഹിത്യകാരനും കവിയുമായ രവീന്ദ്രൻ എരുമേലി ഉദ്ഘാടനം ചെയ്തു.ഊരുമൂപ്പൻ രതീഷ് കപ്ളിയിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പി.ഒ.എച്ച്. എസ് സംസ്ഥാനസെക്രട്ടറി സുഭാഷ് പൂഞ്ഞാർ എല്ലാവരെയും സ്വാഗതം ചെയ്തു. പി.ഒ.എച്ച്.എസ് സംസ്ഥാന പ്രസിഡൻ്റ് അറക്കുളം രാജൻ മുഖ്യ പ്രഭാഷണം നടത്തി.എരുമേലി വടക്ക് വില്ലേജ് ഓഫീസർ സന്ധ്യ.പി.എസ്, സുലോചന, ശാന്തകുമാരി പ്ളാക്കൽ, അശോകൻപതാലിൽ, വി.എം. വിശ്വനാഥൻ, സുശീലൻ ഇടമല,ഊരുമൂപ്പൻ കെ.പി. ഗംഗാധരൻ ,അജിചന്ദ്രകുമാർ, പുഷ്പവല്ലി , ദിവാകരൻ കാലായിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles