വൈക്കം: സൊസൈറ്റി ഫോർ ഇൻ്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ(സൈൻ) വൈക്കം തെക്കേനട തേജസ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം നടത്തി. തെക്കേനട തേജസ് നഗറിൽ പാർവണേന്ദുഭവനിൽ ഗിരീഷ് വർമ്മയുടെ അധ്യക്ഷതയിൽ നടന്ന യോഗം റിട്ട. ക്യാപ്ടൻ എ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്ത്രീ ശാക്തികരണത്തിനു മുൻതൂക്കം നൽകുന്ന സൈൻ എന്ന സംഘടന വനിതകൾക്ക് ഇരുചക്ര വാഹനം തയ്യൽ മെഷീൻ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എന്നിവ നൽകിയതിനു പുറമെ 50 ശതമാനം സബ്സീഡി നിരക്കിൽ ഗൃഹോപകരണങ്ങൾ നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ക്യാപ്ടൻ എ.വിനോദ് കുമാർ പറഞ്ഞു. വൈസ് പ്രസിഡൻ്റ് സിറിയക് ജോണി ഉണ്ണിതുരുത്തിൽ, ശ്യാംകുമാർ ഉദയത്തിൽ, കൃഷ്ണകുമാർ കനക നിവാസ്, അമ്പിളി ടി.വിനോദ് പാർവണേന്ദു, കൃഷ്ണമ്മ കാട്ടിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.