കുറിച്ചി ഗവ. ഐ.ടി.ഐ യിൽ 2 വർഷ ഇലക്ട്രീഷൻ ട്രേഡിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25

കുറിച്ചി : പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവ. ഐ.ടി.ഐ യിൽ 2 വർഷ ഇലക്ട്രീഷൻ ട്രേഡിലേയ്ക്ക് (എൻ.സി.വി.റ്റി) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. എസ്.എസ്.എൽ.സി പാസ് ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പാഠപുസ്തകം, പോഷകാഹാരം, ഉച്ച ഭക്ഷണം, യൂണിഫോം, സ്റ്റഡി ടൂർ എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്. പട്ടിക വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് സ്റ്റെപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ കിട്ടും. പട്ടികജാതി വിഭാഗത്തിൽ പെടാത്ത ഇതര വിഭാഗങ്ങൾക്കും പട്ടിക വർഗ്ഗത്തിനും 10% സീറ്റ് വീതം മാറ്റിവെച്ചിട്ടുണ്ട്. അപേക്ഷ ഓൺലൈനായി http://scdditiadmission.kerala.gov.in എന്ന വിലാസത്തിൽ സൗജന്യമായി അയയ്ക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25/07/2024. വിശദ വിവരങ്ങൾക്ക് 0481-2435272,9446746465 വിളിക്കുക.

Advertisements

Hot Topics

Related Articles