ഭൂരഹിതർക്കായി 100 വീടുകൾ നിർമ്മിച്ച് നൽകാനൊരുങ്ങി റോട്ടറി ക്ലബ്ബ്

കോട്ടയം: ഭൂരഹിതർക്കുവണ്ടി പനച്ചിക്കാട് റോട്ടറി ഡിസ്ട്രിക്ട് 3211 ഒരുക്കുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി. സുമിത്രൻ നിർവ്വഹിച്ചു. മുൻ റോട്ടറി ഗവർണർമാരായ കെ.പി രാമചന്ദ്രൻ നായർ, ഡോ. ജി. എ ജോർജ്, ഇ.കെ. ലൂക്ക്, നിയുക്ത ഗവർണർ സുധി ജബ്ബാർ, ഡോ. റ്റീന ആൻ്റണി, കൃഷ്‌ണൻ ജി. നായർ, മുൻ ഗവർണർ കെ ബാബു മോൻ, അഭയം പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ അനു കുര്യൻ എന്നിവർ സംസാരിച്ചു. പി.പി. മാത്യു വട്ടക്കുന്നേൽ സൗജന്യമായി നൽകിയ പനച്ചിക്കാട്ടെ ഒരു ഏക്കർ വസ്തുവിൽ ആണ് കോട്ടയത്തെ അഭയം പാർപ്പിടപദ്ധതി നടപ്പിലാക്കുന്നത്. ഈ സ്ഥലത്ത് റോട്ടറി തൊഴിൽ അവസരം നൽകുന്ന ആക്ടിവിറ്റി സെൻ്ററും വിഭാവനം ചെയ്യുന്നുണ്ട്. റോട്ടറി ഡിസ്ട്രിക്ട് 3211ലെ കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള റോട്ടറി ക്ലബുകളുടെ സഹകരണത്തോടെ അഭയം പാർപ്പിട പദ്ധതിയിലൂടെ 100- ൽ പരം അർഹതപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുവാൻ സാധിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles