ദുബെയ്ക്ക് പകരം സഞ്ജുവോ ! യുഎസ്എയ്ക്കെതിരായ മത്സരത്തിൽ മാറ്റം കൊതിച്ച് ഇന്ത്യൻ ആരാധകർ

ന്യൂസ് ഡെസ്ക് : അമേരിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ മാറ്റങ്ങളോടെ ടീം ഇന്ത്യ ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും നിറം മങ്ങിയ ശിവം ദുബെയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റണമെന്ന് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.മദ്ധ്യനിരയില്‍ ശിവം ദുബെക്ക് പകരം സ്‌പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് അവസരം നല്‍കണമെന്നാണ് ആവശ്യം.

Advertisements

ഓള്‍ റൗണ്ടറായ ശിവം ദുബൈ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിംഗിനിറങ്ങിയില്ല. പാകിസ്താനെതിരായ മത്സരത്തില്‍ മുഹമ്മദ് റിസ്വാന്റെ ക്യാച്ച്‌ നഷ്ടപ്പെടുത്തുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറാം നമ്പറില്‍ സഞ്ജുവിനെ സ്‌പെഷലിസ്റ്റ് ബാറ്ററായി ഇറക്കിയാല്‍ ബാറ്റിംഗ് ഓർഡറില്‍ വലിയ മാറ്റം വരുത്തേണ്ടിവരില്ല. ഏഴാമനായി ഹാർദികും പിന്നാലെ ജഡേജയും ഇറങ്ങും. നാളെയാണ് ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മത്സരം. ഇന്ത്യൻ സമയം രാത്രി ഏട്ട് മണിക്ക് നാസ്സോ കൗണ്ടി സ്‌റ്റേഡിലാണ് പോരാട്ടം. നാളെ ജയിക്കാനായാല്‍ സൂപ്പർ 8ന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാകും ഇന്ത്യ.

Hot Topics

Related Articles