ന്യൂയോർക്ക് : ന്യൂയോർക്കിലെ കടുപ്പമേറിയ പിച്ചിൽ അമേരിക്കയെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ ട്വൻ്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ പ്രവേശിച്ചു. മൂന്നു വിജയങ്ങൾ തുടർച്ചയായി സ്വന്തമാക്കിയ ഇന്ത്യ 6 പോയിന്റുമായാണ് സൂപ്പർ എട്ടിൽ പ്രവേശിച്ചത്. രോഹിത് ശർമ്മയെയും () , കോഹ്ലിയെയും (0) പന്തിനെയും (18) വളരെ വേഗം നഷ്ടമായ ഇന്ത്യയ്ക്ക് സൂര്യയുടെയും (50) ദുബയുടെയും (31) ഇന്നിങ്സ് ആണ് തുണ ആയത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്ക – 110/8
ഇന്ത്യ – 111/3
അമേരിക്കയുടെ മുൻനിരയെ വീഴ്‌ത്തി തുടങ്ങിയ അർഷ്ദീപ് സിംഗാണ് ആതിഥേയരെ 110 റണ്‍സില്‍ ഒതുക്കിയത്. നാല് ഓവറില്‍ ഒമ്ബത് റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റാണ് താരം വീഴ്‌ത്തിയത്. നിതീഷ് കുമാറാണ്(27) യുഎസിന്റെ ടോപ് സ്‌കോറർ.
വേഗം കുറഞ്ഞ നാസ്സോ കൗണ്ടിയിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അമേരിക്കയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ആദ്യ ഓവറില്‍ ആതിഥേയർക്ക് ഷയാൻ ജഹാംഗീർ (0) , ആൻഡ്രിസ് ഗോസിനെയും നഷ്ടമായി. അർഷ്ദീപിനായിരുന്നു വിക്കറ്റ്. ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ പവർപ്ലേ അവസാനിക്കുമ്ബോള്‍ 2ന് 18 എന്ന നിലയിലായിരുന്നു അമേരിക്ക. പിന്നാലെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്‌ത്തിയ ഇന്ത്യ അമേരിക്കയെ 110 റണ്‍സില്‍ ഒതുക്കി. ആരോണ്‍ ജോണ്‍സണ്‍(11), സ്റ്റീവൻ ടെയ്ലർ(24), കോറി ആൻഡേഴ്സണ്‍ (14), ഹർമീത് സിംഗ്(10), ഷാഡ്ലി വാൻ ഷാക്വിക് (11), നിതീഷ് കുമാർ(27) എന്നിവർക്ക് മാത്രമാണ് യുഎസ് നിരയില്‍ രണ്ടക്കം കടക്കാൻ സാധിച്ചത്. അർഷ്ദീപ് സിംഗ് നാല് വിക്കറ്റും ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്‌ത്തി. അക്സർ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നേരിട്ട് ആദ്യ പന്തൽ തന്നെ വിരാട് കോഹ്ലിയെ നഷ്ടമായി. പിന്നാലെ രോഹിത് ശർമയും മടങ്ങിയതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ 10 റണ്ണിന് 2 വിക്കറ്റ് എന്ന നിലയിൽ തകർന്നു. പതിയെ പിടിച്ചു കയറിയ ഇന്ത്യയെ ഞെട്ടിച്ച് 39 ൽ പന്ത് ക്ലീൻ ബൗൾഡ് ആയി. എന്നാൽ കൂടുതൽ നഷ്ടമില്ലാതെ സൂര്യയും ദുബയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഓവർ നിരക്കിന്റെ പേരിൽ അമേരിക്കയ്ക്ക് അഞ്ച് റൺ പെനാൽറ്റി അടിച്ചതും ഇന്ത്യയ്ക്ക് തുണയായി. നേത്രാവൽ ക്കർ കോഹ്ലിയെയും രോഹിത്തിനെയും പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു. പന്തിൻ്റെ വിക്കറ്റ് അലിഖാനാണ് നേടിയത്.