ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്; എന്നാൽ സര്‍ക്കാര്‍ തലത്തില്‍ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ല: ബിനോയ് വിശ്വം

തൃശൂർ : ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തില്‍ നേതൃമാറ്റം,സി പി ഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ തോല്‍വി നല്‍കിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രേശ്നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും.

Advertisements

തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ ഇടത് നേതൃത്വത്തില്‍ അഴിച്ചു പണി ആവശ്യപ്പെട്ട് മുതിർന്ന സിപിഐ നേതാവ്സി ദിവാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഇങ്ങിനെ മുന്നോട്ട് പോകാൻ കഴിയില്ല. ഇടത് മുന്നണി തിരുത്തണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണം. തിരുവനന്തപുരത്ത് രാജീവ്‌ ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല എന്നും ദിവാകരൻ പറഞ്ഞിരുന്നു. സിപിഐയുെട ജില്ലാ എക്സിക്യൂട്ടിവ് യോഗങ്ങളില്‍ ഭരണവിരുദ്ധ വികാരം തെരഞ്ഞടുപ്പ് തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ മാസം 16നു സിപിഎം സംസ്ഥാന സമിതിയും 28നു കേന്ദ്രക്കമ്മിറ്റെയും ചേരും. വിലയിരുത്തലിനു ശേഷം സിപിഎം നിലപാട് വ്യക്തമാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിന് അമിത മേല്‍ക്കൈ ഇല്ല. എങ്ങനെ ഈ സാഹചര്യത്തെ അവർ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്കെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles