കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതില്‍ റോബർട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തിലാണ് ബൈക്കിന് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. എതിർ ദിശയില്‍ നിന്നും ബൈക്കില്‍ എത്തിയ രാജഗിരി വാറുതുണ്ടില്‍ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിബിൻ അലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അലൻ സ്വകര്യ ആശുപത്രിയിലും ചികിത്സയിലാണ്.
Advertisements