ഇടയാഴം സെൻ്റ് മേരീസ് സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയുടേയും സ്റ്റോർ റൂമിൻ്റേയും ഉദ്ഘാടനം നടത്തി

വെച്ചൂർ : ഇടയാഴം സെൻ്റ് മേരീസ് സ്കൂളിൽ പുതിയതായി നിർമ്മിച്ച പാചകപ്പുരയുടേയും സ്റ്റോർ റൂമിൻ്റേയും ഉദ്ഘാടനം നടത്തി.ഫാ. ഏലിയാസ് ചക്യത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണഅജി,പഞ്ചായത്ത് അംഗം എസ്.   സഞ്ജയൻ, പിടിഎ പ്രസിഡന്റ് സുരേഷ് ബാബു,അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles