യൂറോപ്പിന്‍റെ ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം; ജർമ്മനിയിൽ യൂറോ കപ്പിന് പന്തുരുളും 

മ്യൂണിക്ക് : യൂറോപ്പിന്‍റെ ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം. യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മനിയും സ്കോട്‍ലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 12.30നാണ് യൂറോയുടെ കിക്കോഫ്. സോണി സ്പോര്‍ട്‌സും സോണി ലിവുമാണ് മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ജര്‍മനിയാണ് യൂറോ കപ്പ് ഫുട്ബോളിന് ഇത്തവണ ആതിഥേയത്വമരുളുന്നത്. നിലവിലെ ചാമ്ബ്യന്‍മാരായ ഇറ്റലി ഉള്‍പ്പടെ 24 ടീമുകള്‍ യൂറോപ്പിലെ പുതിയ ജേതാക്കളാകാന്‍ കളത്തിലിറങ്ങും. കളിയഴകിലും കരുത്തിലും ഒരു മിനി ഫുട്ബോള്‍ ലോകകപ്പ് തന്നെയാകും യൂറോ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. നാല് വീതം ടീമുകളുള്ള ആറ് ഗ്രൂപ്പുകളായാണ് യൂറോ കപ്പ് അരങ്ങേറുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാര്‍ട്ടറിലെത്തും. പിന്നെ നോക്കൗട്ടിന്‍റെ ആവേശം. ക്വാര്‍ട്ടറും സെമിയും കടന്ന് ജൂലൈ 15ന് പുതിയ യൂറോ ചാമ്ബ്യനാരെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.

Advertisements

Hot Topics

Related Articles