ഗുരുദേവദർശനങ്ങൾ സമൂഹം ആഴത്തിൽ ഉൾക്കൊള്ളണം : അഡ്വ സിനിൽ മുണ്ടപ്പള്ളി

ന്യൂസ് ഡെസ്ക് : തൊഴിൽ അന്വേഷകരായി നിരാശ ജീവിതം നയിക്കാതെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ്   പുത്തൻ തൊഴിലിടങ്ങൾ സൃഷ്ടിക്കാനാണ് ഇന്നത്തെ വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതെന്ന് എസ്എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡൻറ് അഡ്വ: സിനിൽ മുണ്ടപ്പള്ളി പ്രസ്താവിച്ചു.

Advertisements

പന്തളംയൂണിയനിലെ കുളനട ശാഖ യോഗത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും പഠനോപകരണ വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേവലം പരീക്ഷാ വിജയം മാത്രമല്ല ജീവിതവിജയം എന്ന് തിരിച്ചറിവ് ഉള്ളവരായി വിദ്യാർത്ഥികൾ മാറണമെന്നും ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസത്തിന്റെ തത്വസംഹിതകളും പുതിയ തലമുറ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 യോഗത്തിൽ ശാഖാ യോഗം പ്രസിഡൻറ് കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. ആനന്ദൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്. ആദർശ് , സുരേഷ് മുടിയൂർക്കോണം , ശിവജി ,എന്നിവർ സംസാരിച്ചു. ഉന്നതം വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡും പഠനോപകരണ വിതരണവും യോഗത്തിൽ വെച്ച് വിതരണം ചെയ്തു.

പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും രക്ഷകർത്താക്കളും മദ്യത്തിനും മയക്കുമരുന്ന് എതിരെയുള്ള പ്രതിജ്ഞ യൂണിയൻ പ്രസിഡൻറ് അഡ്വ: സിനിൽ മുണ്ടപ്പള്ളി ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. 

Hot Topics

Related Articles