കുമരകം കവണാറ്റിൻകരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; ഒന്നര വയസുകാരനും ഏഴുപതുകാരിയായ മുത്തച്ഛിയ്ക്കും ദാരുണാന്ത്യം; മരിച്ചത് മണിമല സ്വദേശികൾ

കോട്ടയം: കവണാറ്റിൻകരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരനും മുത്തച്ഛിയും മരിച്ചു. അപകടത്തെ തുടർന്നു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തച്ഛിയും ചെറുമകനുമാണ് മരിച്ചത്. മണിമല പൂവത്തോലി തൂങ്കുഴിയിൽ ലിജോയുടെ മകൻ ഇവാൻ ലിജോ, ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റിയൻ (70) എന്നിവരാണ് മരിച്ചത്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു. കുമരകം കവണാറ്റിൻ കരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കവണാറ്റിൻകരയ്ക്കും ചീപ്പുങ്കിലിനുമിടയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. മണിമലയിൽ നിന്നും അർത്തുങ്കൽ പള്ളിയിൽ പോയി സന്ദർശനം നടത്തി മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെയാണു ഇവാൻ മരിച്ചത്, മോളി വൈകിട്ടും. സംസ്‌കാരം വ്യാഴാഴ്ച രണ്ടിനു ചെറുവള്ളി സെന്റ് മേരീസ് പള്ളിയിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.