ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേയും നല്ല പാഠം ക്ലബ്ബിൻ്റെ എൻ്റെ ഭവനം ലഹരി വിമുക്തം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു

കോട്ടയം : ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ മെറിറ്റ് ഡേയും നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന എൻ്റെ ഭവനം ലഹരി വിമുക്തം പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. പുതുപ്പള്ളി എംൽഎ ചാണ്ടി ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഠന, കലാ-കായിക രംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എംഎൽഎ പുരസ്കാരങ്ങൾ വിതരണം ചെയ്തു.മാനേജർ കെ ബി ദിവാകരൻ നായർ, മാനേജ്മെൻ്റ് കമ്മറ്റി വൈസ് പ്രസിഡൻ്റ് വിജയപ്പണിക്കർ, പ്രിൻസിപ്പൽ കെ കെ ഗോപകുമാർ, ഹെഡ്മിസ്ട്രസ്സ് സ്വപ്ന ബി നായർ , പിറ്റിഎ പ്രസിഡൻ്റ് ഡി ശശികുമാർ, വൈസ് പ്രസിഡൻറ് അശോക് , സ്റ്റാഫ് സെക്രട്ടറി ശ്രീജാമോൾ ജി എന്നിവർ പ്രസംഗിച്ചു.സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപക അനദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റുകളും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles