ഒറ്റ റൺ വിജയവുമായി കഷ്ടിച്ച് രക്ഷപെട്ട് ദക്ഷിണാഫ്രിക്ക ; നേപ്പാളിൻ്റെ പോരാട്ടവീര്യം ആവിയായി ; ഒരു റണ്ണിൻ്റെ പരാജയം 

കിങ്സ്ടൗണ്‍: ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി യില്‍ എല്ലാ മത്സരങ്ങളും ജയിച്ച്‌ ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേപ്പാളിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തകർത്തു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മാർക്രമും സംഘവും നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിയ നേപ്പാളിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുക്കാനേ ആയുള്ളൂ. ഒരു റണ്‍സിന്റെ പരാജയം.

Advertisements

നേപ്പാളിന് അനായാസ ജയം സാധ്യമാകുമായിരുന്ന മത്സരം, 18-ാം ഓവറില്‍ തബ്രീസ് ഷംസിയെത്തിയാണ് വഴിതിരിച്ചത്. അവസാന മൂന്നോവറില്‍ നേപ്പാളിന് ജയിക്കാൻ വേണ്ടിയിരുന്നത് 18 റണ്‍സ്. ഏഴ് വിക്കറ്റും കൈയിലുണ്ടായിരുന്നു. 18-ാം ഓവറില്‍ പന്തെടുത്ത ഷംസി പക്ഷേ, രണ്ടു റണ്ണേ വിട്ടുകൊടുത്തുള്ളൂ എന്നുമാത്രമല്ല, രണ്ട് വിക്കറ്റും നേടി. ഇതോടെ നൂറിന് അഞ്ച് എന്ന നിലയിലേക്ക് ടീം വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോർക്യ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ സോമ്ബാല്‍ കമി ഒരു സിക്സ് അടക്കം എട്ട് റണ്‍സ് നേടി നേപ്പാളിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവൻ പകർന്നു. ഇതിനിടെ ഇതേ ഓവറില്‍ കുഷാല്‍ മല്ല പുറത്തായിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് ജയിക്കാൻ വേണ്ടിയിരുന്നത്. പന്തേല്‍പ്പിച്ചത് ഒട്ട്നിയേല്‍ ബാർട്ട്മാനെ. ആദ്യ രണ്ട് പന്തുകളില്‍ റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും മൂന്നാം പന്തില്‍ ഫോർ. നാലാം പന്തില്‍ ഡബിള്‍. ഇതോടെ രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. തുടർന്നുള്ള രണ്ട് പന്തുകളും ബാർട്ട്മാൻ നന്നായെറിഞ്ഞു. അവസാന പന്തില്‍ സിംഗിളിന് ശ്രമിച്ചെങ്കിലും ഗുല്‍സൻ റണ്ണൗട്ടായി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്ണിന്റെ അവിശ്വസനീയ ജയം.

നേരത്തേ കുഷാല്‍ ഭർട്ടെലും ദീപേന്ദ്ര സിങ്ങും ചേർന്ന് പ്രോട്ടീസ് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി. ഭർട്ടെല്‍ നാലോവർ എറിഞ്ഞ് 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തപ്പോള്‍, ദീപേന്ദ്ര സിങ് അത്രതന്നെ ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമെടുത്തു. വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖിന്റെ അർധ സെഞ്ചുറിയാണ് നേപ്പാളിന്റെ ബാറ്റിങ് കരുത്തായി പ്രവർത്തിച്ചത്. 49 പന്തില്‍ 42 റണ്‍സാണ് സമ്ബാദ്യം. ഇന്നിങ്സില്‍ ഒരു സിക്സും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നു.

ദക്ഷിണാഫ്രിക്കക്കായി തബ്രീസ് ഷംസി നാലോവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. നോർക്യ, മാർക്രം എന്നിവർക്ക് ഓരോ വിക്കറ്റ്. നേരത്തേ ഓപ്പണർ റീസ ഹെൻഡ്രിക്സിന്റെ (49 പന്തില്‍ 43) ബാറ്റിങ് കരുത്തിലാണ് ടീം ഭേദപ്പെട്ട ടോട്ടലിലെത്തിയത്. ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തില്‍ 27), മാർക്രം (22 പന്തില്‍ 15), ഡി കോക്ക് (11 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. നേപ്പാളിനായി കുഷാല്‍ ഭർട്ടെല്‍ (21 പന്തില്‍ 13) ബാറ്റിങ്ങിലും തിളങ്ങി. അനില്‍ സാഹ് (24 പന്തില്‍ 27), സോമ്ബാല്‍ കമി (4 പന്തില്‍ 8*) എന്നിവരും മികച്ചുനിന്നു.

Hot Topics

Related Articles