മലപ്പുറം : വള്ളിക്കുന്നില്‍ കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപിത്തം സ്ഥീരികരിച്ചു. നിരവധി പേര് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞ മാസം 13ന് കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30ല്‍ അധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഈ ഭാഗങ്ങളിലുള്ളവർ കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
ഇതില്‍ കൊടക്കാട് സ്വദേശിനി വാണിയംപറമ്ബത്ത് ഫെമിനാസ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മുഹമ്മദിന്റെ മകൻ അജ്നാസ് (15) നെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇതില്‍ അഞ്ച് പേര് വിവിധ ആശുപത്രിയിലെ ഐസിയുവിലാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഇപ്പോഴും ചികിത്സ തേടി പലരും ആശുപത്രിയിലെത്തുകയാണ്. മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്ക് സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നുവെന്നും അന്ന് ഉടമകള്‍ സംഭവം പുറത്ത് വരാതിരിക്കാൻ ഒതുക്കി തീർക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.