പെരിത്തനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച്‌ 48 കാരന് ദാരുണാന്ത്യം

തൃശൂർ: പെരിത്തനത്ത് ടോറസ് ലോറി ബൈക്കിലിടിച്ച്‌ 48 കാരന് ദാരുണാന്ത്യം. പെരിഞ്ഞനം വെസ്റ്റ് ഓണപറമ്ബ് സ്വദേശി പള്ളിയാശേരി വീട്ടില്‍ പ്രിയൻ ( 48 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം. ഭാര്യയെ പെരിഞ്ഞനം സെന്ററില്‍ ഇറക്കിയ ശേഷം പ്രിയൻ ബൈക്കില്‍ എതിർ ദിശയിലേക്ക് കടക്കുന്നതിനിടെ, മൂന്നുപീടിക ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി ദേഹത്ത് കൂടെ കയറി തല്‍ക്ഷണം മരിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles