പരിശീലനത്തിനിടെ സൂര്യകുമാറിന് പരിക്ക് ; സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ന്യൂസ് ഡെസ്ക് : വളരെ പ്രതീക്ഷയോടെ തന്നെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടംപിടിച്ച സഞ്ജു സാംസണ് ആദ്യ റൗണ്ടില്‍ കളിക്കാൻ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന 3 മത്സരങ്ങളിലും ഋഷഭ് പന്താണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി കളിച്ചത്.

Advertisements

മാത്രമല്ല അഞ്ചാം നമ്ബറില്‍ ശിവം ദുബെയും കളിച്ചതോടെ സഞ്ജു സാംസണെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കാനഡയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു കളിക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും, മഴമൂലം മത്സരം ഉപേക്ഷിച്ചു. അതിനുശേഷം സഞ്ജു സാംസന് ഇന്ത്യൻ ടീമില്‍ കളിക്കാൻ അവസരങ്ങള്‍ ഒരുങ്ങുന്നു എന്നാണ് സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ച അഫ്ഗാനിസ്ഥാൻ ടീമിനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 8ലെ ആദ്യ മത്സരം നടക്കുന്നത്. എന്നാല്‍ മത്സരത്തിന് മുൻപായി ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവിന് പരിക്കേറ്റിട്ടുണ്ട്. 

സൂപ്പർ 8 പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നതിനായി വെസ്റ്റിൻഡീസിലാണ് നിലവില്‍ ഇന്ത്യൻ ടീം. ആദ്യ പരീശീലന സെഷനില്‍ ഇന്ത്യ പങ്കെടുത്തിരുന്നു.

ഈ സമയത്ത് നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന സമയത്താണ് സൂര്യകുമാർ യാദവിന്റെ കൈക്ക് പരിക്കേറ്റത്. സൂര്യകുമാറിന്റെ വലത് കൈക്കുഴയ്ക്ക് തൊട്ടരികില്‍ ബോള്‍ കൊള്ളുകയായിരുന്നു. ശേഷം കടുത്ത വേദന തോന്നിയതിനാല്‍ ഡോക്ടർ സൂര്യകുമാറിനെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് ടീമിന്റെ ഫിസിയോ സ്ഥിതീകരിക്കുകയുണ്ടായി. ശേഷമാണ് സൂര്യകുമാർ ബാറ്റിംഗ് തുടർന്നത്. നെറ്റ്സിലെ പരിശീലനത്തിന് ശേഷം പരിക്കേറ്റ ഭാഗത്ത് അരമണിക്കൂറോളം ഐസ് വെച്ച ശേഷമാണ് സൂര്യകുമാർ മടങ്ങിയത്. നിലവില്‍ പരിക്ക് ഗുരുതരം അല്ലെങ്കിലും, പിന്നീട് കൈക്ക് വേദന അനുഭവപ്പെട്ടാല്‍ സൂര്യകുമാറിന്റെ കാര്യം കൂടുതല്‍ കുഴപ്പത്തിലാവും. അങ്ങനെയുണ്ടായാല്‍ ഇന്ത്യ സൂര്യകുമാർ യാദവിന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിക്കുമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ സൂര്യകുമാറിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിർത്തിയാല്‍ സഞ്ജു സാംസണ് നറുക്ക് വീഴാനും വളരെയധികം സാധ്യതകള്‍ നിലനില്‍ക്കുന്നു.

സൂര്യകുമാർ യാദവിന്റെ പരിക്ക് മാത്രമല്ല ശിവം ദുബയുടെ മോശം ഫോമും സൂപ്പർ എട്ടില്‍ വളരെയധികം പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. സൂപ്പര്‍ എട്ടിന് മുൻപേയുള്ള നെറ്റ് സെഷനില്‍ ശിവം ദുബെ തപ്പി തടയുന്നതാണ് കാണാൻ സാധിച്ചത്. കൃത്യമായ രീതിയില്‍ തന്റെ ഫോമിലെത്താൻ ദുബെയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല എന്നാണ് സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്തത്. ഒട്ടുംതന്നെ ഫ്ലോ ഇല്ലാതെയാണ് സൂര്യകുമാർ കളിച്ചത് എന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യത്തെ 2 മത്സരങ്ങളിലും വളരെ മോശം പ്രകടനമായിരുന്നു ദുബെ കാഴ്ചവച്ചത്. ശേഷം അമേരിക്കക്കെതിരെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം ദുബെയില്‍ നിന്നുണ്ടായത്. ഇത്തരത്തില്‍ ദുബെയുടെ മോശം ഫോം സഞ്ജുവിന് സാധ്യതയായി നില്‍ക്കുന്നു.

Hot Topics

Related Articles